ബർലിൻ: ദക്ഷിണ ജർമനിയിലെ റെയിൽവേ സ്റ്റേഷനിൽ ബ്രിട്ടനിൽനിന്നുള്ള യുവതി കുത്തേറ്റു മരിച്ചു. പ്രാദേശികസമയം ഇന്നലെ പുലർച്ചെ ഒന്നോടെ ബവേറിയയിലെ റോസൻഹൈം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 27കാരനെ പോലീസ് സ്ഥലത്തുവച്ചുതന്നെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ബവേറിയൻ പോലീസ് അറിയിച്ചു. മരിച്ച യുവതിയുടെ പേരുവിവരങ്ങളോ പ്രതിയുടെ വിശദാംശങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.